September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 10, 2024

പനീര്‍ വെണ്ണ മസാല

1 min read
SHARE
  • ആവശ്യമായ സാധനങ്ങൾ
    പനീര്‍ – 200 ഗ്രാം
  • തക്കാളി (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
  • പച്ചമുളക് (നീളത്തില്‍ കീറിയത്) – 2 എണ്ണം
  • സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്‌
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി – അര ടീസ്പൂണ്‍
  • മുളക് പൊടി – അര ടീസ്പൂണ്‍ (എരിവിനനുസരിച്ച് ക്രമീകരിക്കാം)
  • ഗരം മസാല – 1 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട്
  • മല്ലിയില – ആവശ്യത്തിന്
  • വെണ്ണ – 6 ടേബിള്‍ സ്പൂണ്‍
  • തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്‌
  • ഇളം ചൂട് വെള്ളം – ആവശ്യത്തിന്

Method

Step 1

പനീര്‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനില്‍ , 4 ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക.

Step 2

ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് ഇളക്കുക.

Step 3

അല്പം മൂത്ത ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ടോളം വേവിക്കുക.

Step 4

അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക.

ശ്രദ്ധിക്കുക: പനീര്‍ വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സൂക്ഷിക്കുക. വിഭവം തയ്യാറാക്കുന്നതിന് അര മണിക്കൂര്‍ മുന്പ് പനീര്‍ പുറത്ത് എടുത്ത് വെച്ച് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുക. ഇത് വൃത്തിയായി മുറിച്ചെടുക്കുന്നതിനും സഹായിക്കും.

ആവശ്യമെങ്കില്‍ പാചക ശേഷം ഫ്രഷ്‌ ക്രീ കൂടി ചേര്‍ത്ത് വിഭവത്തിന്റെ ടെക്സ്ചര്‍ കൂട്ടാവുന്നതാണ്.