പഞ്ചസാരയിൽ സൂക്ഷിക്കുക
1 min readവളരെ പണ്ടുകാലത്തുതന്നെ ആഹാരവസ്തുക്കൾ പഞ്ചസാരയിൽ സൂക്ഷിച്ചുവരുന്നുണ്ട്. തേനിൽ പഴങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത് ഒരു സാധാരണരീതിയാണ്. അച്ചാറുകൾ പോലെ പഴങ്ങൾ പഞ്ചസാരയിലിട്ട് ചേർത്ത് തിളപ്പിക്കുന്നു.”പഞ്ചസാര സൂക്ഷ്മജീവികളിൽനിന്നും ജലം വലിച്ചെടുക്കുന്നു. . ഇതുമൂലം സൂക്ഷ്മജീവികളുടെ കോശങ്ങൾ ജലരഹിതമാകുകയും അങ്ങനെ അവ കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ രീതിയിൽ സൂക്ഷ്മജീവികളിൽനിന്നും ആഹാരം മാലിന്യമുക്തമാകുന്നു.” പഞ്ചസാര രണ്ടു രീതിയിൽ പഴങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചുവരുന്നു. പഴച്ചാറുകളിൽ പ്രിസർവേറ്റീവായും പഞ്ച്ജസാരയിൽ പാകംചെയ്ത പഴങ്ങൾ ഉണക്കിയെടുത്തും സൂക്ഷിച്ചും. ആപ്പിൾ, പിയർ, പീച്ച്, ആപ്രിക്കോട്ട്, പ്ലം എന്നീ പഴങ്ങളിൽ ആദ്യ രീതി ഉപയൊഗിക്കുന്നു. എന്നാൽ നാരകവർഗ്ഗത്തിലെ പഴങ്ങളേയും ഇഞ്ചി, തുടങ്ങിയവയേയും സൂക്ഷിക്കാൻ രണ്ടാമത്തെ രീതിയാണുപയൊഗിക്കുന്നത്. ജാം, ജെല്ലി എന്നിവയുടെ നിർമ്മാണത്തിനും ഈ രീതിയാണുപയൊഗിക്കുന്നത്