പാറപ്രം റഗുലേറ്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
1 min readപിണറായി പെരളശ്ശേരി പഞ്ചായത്തുക്കളെ ബന്ധിപ്പിച്ചു കൊണ്ട് അഞ്ചരക്കണ്ടി പുഴയിൽ നാവിഗേഷൻ ലോക്കോട് കൂടി നിർമ്മിച്ച
പാറപ്രം റെഗുലേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കിഫ്‌ബി മുഖേന 55 കോടി രൂപയാണ് ഈ റെഗുലേറ്റർ പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത്. നിർമ്മാണ ഘട്ടത്തിൽ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായെങ്കിലും, 28 മാസം കൊണ്ടാണ് ഇത് പ്രശംസനീയ നിലയിൽ പൂർത്തീകരിക്കാൻ സാധിച്ചത്. പിണറായി -പെരളശ്ശേരി പഞ്ചായത്തുകളെ തമ്മിൽ നടപ്പാത വഴി ബന്ധിപ്പിക്കാനും, ഈ പാറപ്രം റെഗുലേറ്റർ ഉപകരിക്കുന്നു. അതുപോലെ ഷട്ടറുകളിൽ നാവിഗേഷൻ ലോക്ക് സ്ഥാപിച്ചതിനാൽ തോണികൾക്ക് അപ്പുറവും ഇപ്പുറവും യാത്ര ചെയ്തു പോകാനുള്ള സംവിധാനവുമുണ്ട്. വേങ്ങാട്, കീഴല്ലൂർ പ്രദേശങ്ങളിലും മട്ടന്നൂർ നഗരസഭയിലെ ചില സ്ഥലങ്ങളിലും കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കാനും ഈ പദ്ധതി കൊണ്ട് പ്രയോജനപ്പെടും. നമുക്കറിയാം ഈ പുഴയിൽ നിന്നാണ് നേരത്തെ കണ്ണൂർ തലശ്ശേരി ഭാഗങ്ങളിൽ കുടി ജല വിതരണത്തിനായി ഉപയോഗിച്ചിരുന്നത്. ഇത് മാഹി വരെ ദീർഘിപ്പിച്ചിരുന്നു. അഞ്ചരക്കണ്ടി പുഴയിൽ നിന്ന് നല്ല രീതിയിൽ നേരത്തെ തന്നെശുദ്ധ ജലവിതരണ പദ്ധതി നിലനിന്നിരുന്നു. കൂടാതെ ടൂറിസം വികസനത്തിന്റെ ഭാഗമായി പാറപ്രത്തു ഒരു ബോട്ട് ജട്ടിയും സ്ഥാപിത മാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡോ: വി ശിവദാസൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ എന്നിവർ സംസാരിച്ചു.
കിഫ്‌ബി മുഖേന55 കോടിരൂപ യാണ് ഇവിടെ ഈ റെഗുലേറ്റർ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്.