September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

ഇന്‍ഷുറന്‍സ് മേഖലയിലേക്കും പതഞ്ജലി; രാംദേവിന്റെ പദ്ധതി ഇങ്ങനെ

SHARE

ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള ചുവടുവയ്പ്പ് നടത്തുകയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോര്‍പ്പട്ടീസ് അനുമതി നല്‍കിയിരിക്കുകയാണ്. 4500 കോടിയുടെ ഇടപാടില്‍ പതജ്ഞസി ആയുവേദ ലിമിറ്റഡും നോയിഡ ആസ്ഥാനമായുള്ള ഡിഎസ് ഗ്രൂപ്പിനുമാണ് ഓഹരികള്‍ വില്‍ക്കുന്നത്. സനോട്ടി പ്രോപ്പര്‍ട്ടീസിന് പുറമേ സെലിക്ക ഡെവലപ്പേഴ്‌സ്, ജാഗ്വാര്‍ അഡൈ്വസറി സര്‍വീസും വില്പനയില്‍ പങ്കാളിയാകുന്നുണ്ട്.നിരവധി സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ആയുര്‍വേദ മരുന്നകളും ഉള്‍പ്പെടെ വില്‍ക്കുന്ന പതഞ്ജലി പുതിയ മേഖലയിലേക്ക് എത്തുന്നത്. ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്താണ് രാംദേവിന്റെയും എഫ്എംസിജി കമ്പനിയായ പതഞ്ജലിയുടെയും നീക്കം.

രാജ്യത്ത് ജനറല്‍ ഇന്‍ഷുറന്‍സ് മേഖല ഇനിയും വളരാനുണ്ടെന്നും 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഐആര്‍ഡിഎഐയുടെ വീക്ഷണവും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പതജ്ഞലി വക്താവ് പറഞ്ഞു.മോട്ടോര്‍, ആരോഗ്യം, വ്യക്തിഗത അപകട. ഹോം ഇന്‍ഷുറന്‍സ്, ഫയര്‍, എന്‍ജിനീയറിംഗ്, ബാധ്യത, മറൈന്‍ ഇന്‍ഷുറന്‍സ് എന്നിങ്ങനെ എഴുപതിലധികം ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ ഒരു പോര്‍ട്ട്‌ഫോളിയോയാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു.

You may have missed