September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

എൻഎം വിജയൻ്റെ ആത്മഹത്യ; കെ സുധാകരൻ്റെ മൊഴിയെടുക്കും

SHARE

ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക.

ആത്മഹത്യക്ക് മുമ്പ് എൻ.എം വിജയൻ സുധാകരനയച്ച കത്തിനെ പറ്റി ചോദിച്ചറിയാനാണ് നടപടി. ആത്മഹത്യാക്കുറിപ്പിൽ കെ. സുധാകരന്റെ പേരു പരാമർശിച്ചിരുന്നു. കെ സുധാകരൻ,വി ഡി സതീശൻ എന്നിവർ ക്കു നിയമനത്തിന് കോഴ വാങ്ങിയതും ആയി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു എന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു അവർ ഇക്കാര്യം അന്വേഷിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.2021ലാണ് കത്ത് അയക്കുന്നത് രാഹുൽ ഗാന്ധി ക്കടക്കം കത്തയച്ചിരുന്നു ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉദ്യാർത്ഥികളിൽ നിന്ന് കോഴ വാങ്ങിയത് പാർട്ടി നേതാക്കളുടെ അറിവോടുകൂടി ആണെന്നും തന്നെ പിന്നീട് ഒറ്റപ്പെടുത്തുകയായിരുന്നുമുള്ള സൂചനകൾ ആയിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. കടക്കെണി കാരണമാണ് താനും മകനും ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.

You may have missed