പത്തനംതിട്ട റീന കൊലക്കേസ്; പ്രതി ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്
1 min read

പത്തനംതിട്ട റീന കൊലക്കേസിൽ പ്രതി ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കൾക്ക് നൽകാനും കോടതി ഉത്തരവ്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി പി ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്.2014 ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.പൂഴിക്കുന്ന് സ്വദേശിയായ റീനയെ മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്.സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ റീനയുടെ വസ്ത്രങ്ങൾ വലിച്ചുകീറി.ഇതോടെ പുറത്തേക്കോടിയ റീനയുടെ തലയിൽ മനോജ് ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു.തുടർന്ന് അവശനിലയിലായ റീനയുടെ തല ഓട്ടോറിക്ഷയിൽ പിടിച്ചിടിച്ചും ആണ് മനോജ് കൊലനടത്തിയത്.
