അന്ന് ഋഷഭ് പന്തിൻ്റെ ജീവൻ രക്ഷിച്ചു…ഇന്ന് കാമുകിക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചു; വീണ്ടും വാർത്തകളിൽ നിറഞ്ഞ് രജത്

1 min read
SHARE

2022ൽ വാഹനാപകടത്തിൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിൻ്റെ ജീവൻ രക്ഷിച്ച രജത് കുമാർ എന്ന യുവാവ് കാമുകിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. വിഷംകഴിച്ച രജത്തിൻ്റെ കാമുകി മനു ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. അതേസമയം രജത് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വിവാഹ ബന്ധത്തിന് കുടുംബം വിസമ്മതിച്ചതോടെയാണ് ഇരുപത്തിയഞ്ചുകാരനായ രജത് കുമാറും ഇരുപത്തിമൂന്നുകാരിയായ മനുവും ജീവനൊടുക്കാന ശ്രമിച്ചത്. മറ്റൊരു വിവാഹം ഉറുപ്പിച്ചതിനെത്തുടർന്ന് മകളെ തട്ടിക്കൊണ്ടുപോയി രജത് വിഷം നൽകിയെന്നാണ് മനുവിൻ്റെ കുടുംബം ആരോപിക്കുന്നത്.2022ൽ ഋഷബ് പന്ത് വാഹനാപകടത്തിൽപ്പെട്ട സമയത്താമ് രജത് കുമാർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദില്ലിയിൽ നിന്നുും ഉത്തരാഖണ്ഡിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം. ഋഷഭ് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ സമീപത്തെ ഫാക്ടറിയിൽ ജോലിചെയ്യുകയായിരുന്ന രജത് കുമാർ അടക്കമുള്ളവരുടെ സമയോചിതയമായ ഇടപെടലിലൂടെയാണ് ഋഷഭിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഇതോടെ ഇവർക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പിന്നീട് വിവരമറിഞ്ഞ പന്ത് ഇവർക്ക് സ്കൂട്ടറടക്കം സമ്മാനമായി നൽകിയിരുന്നു.