August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

രോ​ഗം ബാധിച്ച് വളർത്തുനായ മരിച്ചു, നായയുടെ കഴുത്തിൽ കെട്ടിയ ബെൽറ്റിൽ തൂങ്ങി ജീവനൊടുക്കി യുവാവ്

SHARE

ബെം​ഗളൂരു: വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെം​ഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോ​ഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെം​ഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്.

 

ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗൺസി രോ​ഗം ബാധിച്ച് മരിക്കുന്നത്. ഒമ്പത് വയസായിരുന്നു. വീടിന് പിറകിലെ പറമ്പിൽ രാജശേഖരൻ തന്നെയാണ് ബൗൺസിയെ മറവുചെയ്തത്. ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.