March 21, 2025

പെട്രോൾ പമ്പ് തൊഴിലാളികൾ 24 മുതൽ പണിമുടക്കും

1 min read
SHARE

ശമ്പള വർധനയും മെച്ചപ്പെട്ട ജോലിയും ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 24 മുതൽ അനിശ്ചിത കാലത്തേക്ക്‌ പണിമുടക്കും.

ജോയിന്റ് ലേബർ കമ്മിഷണർ വിളിച്ച ചർച്ചയിൽ ഉടമകൾ പങ്കെടുത്തെങ്കിലും ശമ്പള വർധന ഉൾപ്പടെയുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും സമര സമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് സമിതി അറിയിച്ചു.