വിദ്യാര്‍ത്ഥികളേ ശ്രദ്ധിക്കൂ… എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ്
1 min readകീം 2024ന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. എന്‍ജിനിയറിങ് കോഴ്സുകളില്‍ 21,22,23,24,27 തീയതികളില്‍ പ്രവേശനം നേടണം.
ഇതിനായുള്ള ജോയിനിങ് ഷെഡ്യൂള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 21 മുതല്‍ 27 വരെയാണിത്. ആര്‍ക്കിടെക്ചറിന് 21 മുതല്‍ 24 വരെയും ബിഫാമിന് 21 മുതല്‍ 27 വരെയും പ്രവേശനം നേടണം.
വിവരങ്ങള്‍ക്ക് www. cee.kerala.gov.in, ഹെല്‍പ് ലൈന്‍: 0471 2525300.