March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 4, 2026

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി

SHARE

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി. നവകേരള സദസിന്റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തിൽ നടന്നത്. അതിൽ മികവോടെയാണ് പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പലരും പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ തന്നെ തയാറായി. സംസ്ഥാന പൊലീസ് അന്വേഷണമികവും ക്രമസമാധാന പാലനവും രാജ്യത്ത് തന്നെ ശ്രദ്ധേയമാണ്. എകെജി സെൻ്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തതിന്നെതിരെ വിമർശനം വന്നു. ഒടുവിൽ യുത്ത് കോൺഗ്രസ് പ്രസിഡൻറിനെ പിടികൂടി. അപ്പോൾ നേരത്തെ പ്രചാരണം നടത്തിയവരൊക്കെ നിശബ്ദത പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.