April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 6, 2025

പ്രഭാസ് നിറഞ്ഞാടുന്നു, കല്‍ക്കിയുടെ ആഗോള കളക്ഷൻ നിര്‍ണായക നേട്ടത്തില്‍

1 min read
SHARE

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 600 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ അടുത്ത 1000 കോടി ചിത്രമായിരിക്കും കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമ്പരപ്പിക്കുന്ന സ്വീകര്യതയാണ് പ്രഭാസ് നായകനായ ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. കല്‍ക്കി 2898 എഡി സിനിമ ഭാഷഭേദമന്യേ സ്വീകരിക്കപ്പെടുകയാണ്. വീണ്ടും പ്രഭാസ് നായകനായ ഒരു ചിത്രം രാജ്യമൊട്ടാകെ ചലനമുണ്ടാക്കുകയാണ്. രാജ്യമൊട്ടാകെ ആരാധരുള്ള പ്രഭാസിന് ബാഹുബലിക്ക് ശേഷം വീണ്ടും വൻ സ്വീകാര്യത ലഭിക്കുന്നുവെന്നത് ചിത്രത്തിന്റെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കമല്‍ഹാസനും നിറഞ്ഞാടുമ്പോള്‍ അമിതാഭ് ബച്ചനും ചിത്രത്തെ തോളിലേറ്റുന്നു.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.