August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

“നന്ദിയാൽ പാടുന്നു ദൈവമേ”: തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിൽ സിസ്റ്റർമാർക്കൊപ്പം തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിൽ സിസ്റ്റർമാർക്കൊപ്പം ഭക്തിഗാനം ആലപിച്ച് സുരേഷ് ഗോപി; വീഡിയോ കാണാം.

SHARE

സിസ്റ്റർമാരുടെ മുൻപില്‍ സ്വന്തം പാട്ട് പാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്‍റിലെ സിസ്റ്റർമാരുടെ മുൻപിലായിരുന്നു കേന്ദ്രമന്ത്രിയുടെ പാട്ട്. ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ക്രിസ്തീയ ഭക്തിഗാനമാണ് താരം വീണ്ടും ആലപിച്ചത്. ഭക്തിഗാനം ആലപിച്ച ശേഷം അദ്ദേഹം കുരിശ് വരച്ച്‌ പ്രാർത്ഥിച്ചു. നേരത്തെ തൃശൂര്‍ ലൂർദ് മാതാ പള്ളിയിൽ സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷവും സുരേഷ് ഗോപി മാതാവിന് മുന്നില്‍ ഈ പാട്ട് പാടിയിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ യേശുദേവന്‍റെ പീഡാനുഭവങ്ങള്‍ വിവരിക്കുന്ന ഈസ്റ്റർ ഗാനമായിരുന്നു ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന പാട്ട്.

ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓർമിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍. ദൈവപുത്രൻ മൂന്നാം നാളില്‍ ഉയിർത്തെഴുന്നേല്‍ക്കുമ്പോൾ പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗമനോഭാവത്തിനുമുന്നില്‍ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികള്‍. ഫാദർ ഡോ. ജോയല്‍ പണ്ടാരപ്പറമ്പിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയ ഗാനമാണിത്.