December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

ഹോട്ടൽ ഭക്ഷണം മോശമെങ്കിൽ ഉടൻ അറിയിക്കാൻ പോർട്ടൽ

1 min read
SHARE

തിരുവനന്തപുരം• ഭക്ഷണശാലകളിൽ ലഭിക്കുന്ന ആഹാരം മോശമാണെങ്കിൽ അപ്പോൾത്തന്നെ അക്കാര്യം അറിയിക്കുന്നതിനുള്ള പോർട്ടൽ താമസിയാതെ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ വിഡിയോ അല്ലെങ്കിൽ ഫോട്ടോ സഹിതം പരാതിപ്പെടാം.ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മൊബൈൽ ആപ്പും താമസിയാതെ നിലവിൽ വരും. സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുള്ള വിവരം ഫുഡ് സേഫ്റ്റി ഓഫിസർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി ലൈസൻസ് റദ്ദ് ചെയ്യിക്കും.പൂട്ടിയ ഭക്ഷണശാല അതേ പേരിൽ മറ്റിടങ്ങളിൽ പ്രവർത്തിക്കുന്നതും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നതും അവസാനിപ്പിക്കും. 12 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസും അതിനു താഴെയുള്ളവയ്ക്ക് റജിസ്ട്രേഷനും നിർബന്ധമാക്കും.