August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

കുടുംബ പ്രേക്ഷകർ വീണ്ടും തിയേറ്ററിൽ എത്തിയതിൽ അഭിമാനമുണ്ട്; എന്ന് സ്വന്തം പുണ്യാളൻ നിർമാതാവ് ലിഗോ ജോൺ

SHARE

തിയേറ്ററിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി രണ്ടാം വാരത്തിൽ പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രം. ആദ്യ ദിനം തൊട്ട് കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരുന്നു. റിലീസ് ചെയ്ത് 8 -ാം നാളും ചിത്രത്തിന് പ്രേക്ഷകരുടെ സപ്പോർട്ട് തുടരുകയാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ലിഗോ ജോൺ സോഷ്യൽ മീഡിയയിൽ അതിന്റെ സന്തോഷം ​പങ്കുവെച്ചത്.

തിയേറ്ററുകളിൽ നിന്നകന്ന് നിന്ന കുടുംബ പ്രേക്ഷകരെ വീണ്ടും തീയേറ്ററിൽ എത്തിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്’ എന്നാണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാതാവ് ലിഗോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത്.

ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. നവാഗതനായ മഹേഷ്‌ മധു സംവിധാനം ചെയ്ത ചിത്രത്തിൽ രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.