വിവിധ വകുപ്പ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി എസ് സി.
1 min read

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 17 ആണ് ഈ തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി.എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകൾ യോജിപ്പിച്ചത്) ആദ്യ വിജ്ഞാപനം ഡിസംബർ 29 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.സിവിൽ പൊലീസ് ഓഫീസർ,സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്‍സി ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.
