September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

വൈത്തിരിയിലെ വാഹനാപകടം: സുൽത്താൻബത്തേരി സ്വദേശികളായ മൂന്നുപേർ മരണപ്പെട്ടു.

SHARE

 

വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. സുൽത്താൻ ബത്തേരി ചീരാൽ പഴൂർ മൂച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

കെഎസ്ആർടിസി മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ
ഡ്രൈവറായിരുന്ന നാരായണൻ നേരത്തെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഷിജിയെയും
അമനെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്നും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക്
മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിലെ
മൂന്നുപേരുടെ അപ്രതീക്ഷിത വേർപാട് നാടിനെ നടുക്കിയിരിക്കുകയാണ്.