റോഡ് സുരക്ഷാമാസാചരണം

1 min read
SHARE

 

തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എൻഫോഴ്‌സമെന്റ് യൂണിട് ,  എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു.  റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈക്ക് റൈഡ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തലശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സും, ആസ്റ്റര്‍ മിംസ് കണ്ണൂരിലെ എമര്‍ജന്‍സി വിഭാഗം ഡോ അഖിൽ പുത്തലത്തിന്റെ നേതൃത്വത്തില്‍ ട്രോമ കെയര്‍ ബോധവത്കരണ പരിപാടിയും നടന്നു. . തലശ്ശേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജന്‍ പി. കെ. ഫ്‌ളാഗ് ഓഫ് ചെയ്ത ബൈക്ക് റാലിയില്‍ ആസ്റ്റര്‍ മിംസിലെ ജീവനക്കാരും ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളുമടക്കം നൂറോളം പേരാണ് ബൈക്ക് റാലിയില്‍ അണിനിരന്നത്.കണ്ണൂർ ആസ്റ്റർ മിംസ് സി ഒ ഒ ഡോ.അനൂപ് നമ്പ്യാർ ആശംസകൾ അറിയിച്ചു