August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നു; സംഘടനയെ തകർക്കാൻ WCC ശ്രമിക്കുന്നു’; ഫെഫ്ക

SHARE

ബി ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നുവെന്ന് ഫെഫ്ക നേതൃത്വം. നിലവിലെ പ്രശ്നങ്ങളിൽ ബി ഉണ്ണികൃഷ്ണനോട്‌ വിശദീകരണം തേടിയെന്ന് ഫെഫ്ക. സാന്ദ്ര തോമസ് ഫെഫ്ക അംഗമല്ലെന്നും നിർമാതക്കളുടെ സംഘടനയുടെ അംഗമാണെന്നും ഫെഫ്ക പറയുന്നു. സാന്ദ്ര തോമസുമായി നിസ്സഹകരണമില്ലെന്ന് ഫെഫ്ക വ്യക്തമാക്കി.

സാന്ദ്ര ഉൾപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഫെഫ്ക ഇടപെട്ട് പരിഹാരം കണ്ടു. നടക്കുന്നത് വ്യക്തിപരമായ ആക്രമണം. നിലവിലെ പ്രശ്നങ്ങളിൽ ബി ഉണ്ണികൃഷ്ണനോട്‌ ഫെഫ്ക നേതൃത്വം വിശദീകരണം തേടി. വിശദീകരണം തൃപ്തികരമാണെന്നും നടപടി എടുക്കേണ്ടതില്ലെന്നും ഫെഫ്ക. സാന്ദ്ര തോമസിന് ബി ഉണ്ണികൃഷ്ണൻ നല്ലത് മാത്രമേ ചെയ്തിട്ടുള്ളു. എന്നിട്ടും എന്തിന് ഉണ്ണികൃഷ്ണനെ ടാർഗറ്റ് ചെയ്യുന്നുവെന്ന് ഫെഫ്ക ചോദിക്കുന്നു. ബി ഉണ്ണികൃഷ്ണന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക.

 

സാന്ദ്ര എന്ത് കൊണ്ട് സ്വന്തം സംഘടനയിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്ന് ഫെഫ്ക ചോദിച്ചു. ഫെഫ്കക്കെതിരെ പൊതുവികാരമുണ്ടക്കാൻ ശ്രമം നടക്കുന്നുവെന്നും സംഘടനയെ തകർക്കാൻ WCC ഗൂഢാലോചന നടത്തുന്നുവെന്നും ഫെഫ്ക നേതൃത്വം ആരോപിച്ചു. ഫെഫ്ക ഓഫീസിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് കാര്യം എന്താണെന്ന് പോലും ധാരണയില്ല. പിന്നിൽ ബാഹ്യശക്തികളാണ്. ബി ഉണ്ണികൃഷ്ണൻ രാജി വെച്ചാൽ അവരുടെ പ്രശ്നങ്ങൾ തീരുമോ എന്നും ഫെഫ്ക ചോദിച്ചു. പ്രാഥമിക ചർച്ച നടത്തിയപ്പോൾ തന്നെ സമരം അവസാനിപ്പിച്ചുവെന്ന് നേതൃത്വം വ്യക്തമാക്കി.