മകരവിളക്കിന് മുന്നോടിയായി ശുദ്ധി ക്രിയ; വ്യാഴാഴ്ച സന്നിധാനത്ത് തുടക്കം

1 min read
SHARE

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾക്ക്  വ്യാഴാഴ്ച സന്നിധാനത്ത് തുടക്കമാകും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ രണ്ടുദിവമാണ് ശുദ്ധിക്രിയകൾ. ശനിയാഴ്ച രാത്രി 8.30നാണ് മകരസംക്രമ പൂജ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് മുന്നോടിയായാണ് ശുദ്ധിക്രിയകൾ. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധിക്രിയകളോടെ പ്രത്യേക പൂജകൾക്ക് തുടക്കമാകും. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ക്രമീകരണങ്ങൾ സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. തീർഥാടകർ കൂടുതൽ തമ്പടിക്കുന്ന മേഖലകളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ബാരിക്കേഡുകള്‍  ഒരുക്കും. കൂടുതൽ വെളിച്ച സംവിധാനം ഒരുക്കാൻ കെ എസ് ഇ ബിക്ക് നിർദ്ദേശം.