സാക് ഫെസ്റ്റ് സമാപന സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.
1 min read

സാക് ഫെസ്റ്റിൻ്റെ സമാപന ദിവസമായ ബുധനാഴ്ച നടന്ന ആർട്സ് ഡേ പേരാവൂർ നിയോജക മണ്ഡലം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സാക് അക്കാദമി അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് സാക് അക്കാദമി മാനേജിങ് ഡയറക്ടർ അബ്ദുള്ള കെ.ടി. അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരം ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തി. ഇരിട്ടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പി ഉസ്മാൻ , ഇരിട്ടി മുൻസിപ്പാലിറ്റി കൗൺസിലർ അബ്ദുൾ റഷീദ് വി.പി., ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അയൂബ് പൊയിലൻ, നന്മ എഡ്യുക്കേഷൻ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, അജയൻ പായം , വ്യാപാരി വ്യവസായി സമിതി ഇരിട്ടി യൂനിറ്റ് സെക്രട്ടറി വിജേഷ്. ഒ, സാക് അക്കാദമി ബാങ്കിംഗ് ഹെഡ് രാമചന്ദ്രൻ എ.കെ.,ഫായിസ് .പി., ഷെറിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. 2022 ഡിസംബർ 1 ന് ആരംഭിച്ച സാക് ഫെസ്റ്റിനാണ് ബുധനാഴ്ച ആർട്സ് ഡേയോടെ സമാപിക്കുന്നത്. ഡിസംബർ 1,17, 22 ദിവസങ്ങളിലായി ചാരിറ്റി ഡേ , ജനുവരി 11ന് ഓഫ് സ്റ്റേജ്, ജനുവരി 12 ന് ഇൻഡോർ, ജനുവരി 17 ന് സ്പോർട്സ് , ജനുവരി 19ന് അത് ലറ്റിക്സ് ,25 ന് ആർട്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ചിട്ടയാർന്ന പ്രോഗ്രാമുകളോടെയാണ് സാക് ഫെസ്റ്റ് സംഘടിപ്പിച്ചത്
