നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു

പ്രശസ്ത മലയാള സിനിമാ താരം നിമിഷാ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിലായിരുന്നു താമസം.
കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്. കുറച്ചു നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.സജയൻ്റെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 7.00 മണിക്ക് ശേഷം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കുമെന്നാണ് അടുത്ത ബന്ധുക്കൾ അറിയിച്ചത്.

