September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

സനൽകുമാർ ശശിധരൻ്റെ സമരം പ്രതിഷേധാർഹം; മഞ്ജുവാര്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.

SHARE

തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ നടി മഞ്ജു വാര്യർക്കെതിരെ നടത്തുന്ന അപകീർത്തി പ്രസ്‌താവനകൾക്കെതിരെ ഡിവൈഎഫ്ഐ. മഞ്ജു വാര്യർക്കെതിരെ സനൽകുമാർ ശശിധരൻ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്ന വ്യക്തിഹത്യയും സമരവും ഹീനവും പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള അറിയപ്പെടുന്ന കലാകാരിയായ മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കും കടന്നുകയറി അവരെ സമൂഹമധ്യത്തിൽ താറടിക്കുന്ന സമീപനം മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നും ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു. മഞ്ജുവാര്യർക്ക് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. സംവിധായകൻ സനൽ കുമാർ ശശിധരന് എതിരെ മാനനഷ്‌ടകേസുമായി മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ സനൽ കുമാർ ശശിധരന് സമൻസ് അയയ്ക്കും. ഹർജി കോടതി നവംബർ അഞ്ചിന് പരിഗണിക്കുമെന്നാണ് വിവരം. യൂട്യൂബർ ഷാജൻ സ്‌കറിയയും മെറ്റയും മറുപടി നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സനൽ കുമാർ ശശിധരൻ അപകീർത്തിപ്പെടുത്തിയതിന് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു.