September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ഉൾപ്പോരിന്റെ കേട്ടാലറക്കുന്ന കഥകളാണ് പുറത്ത് വരുന്നത്, ‘അമ്മ’ ഭരണസമിതി രാജി വെക്കണം’; കത്തുമായി മാല പാർവതി.

SHARE

അമ്മ’ സംഘടനയിലെ വിവാദങ്ങള്‍ക്കിടെ തുറന്ന കത്തുമായി നടി മാല പാര്‍വതി. സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അതീവ ഖേദത്തോടെയാണ് കാണുന്നതെന്ന് മാല പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമ്മ സംഘടന പ്രതിസന്ധി നേരിട്ടിരുന്നുവെന്നും എന്നാല്‍ അവയില്‍ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിര്‍വഹണവുമായി നേരിട്ടുള്ള വിഷയങ്ങളായിരുന്നില്ലെന്നും മാല പാര്‍വതി പറഞ്ഞു. ഇപ്പോള്‍ സംഘടനയിലെ ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നതെന്ന് മാല പാര്‍വതി വിമര്‍ശിച്ചു.

നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഓഫീസ് മാനേജര്‍ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. അത്തരം വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് പരാതി വാങ്ങി ആവശ്യമായ അന്വേഷണം നടത്തുകയും ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. അന്‍സിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്’, മാല പാര്‍വതി പറഞ്ഞു.

ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവില്‍ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നുവെന്നും അംഗങ്ങള്‍ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിനെ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.ഈ സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയില്‍ തന്റെ അഭിപ്രായവും ആവശ്യവുമെന്ന് മാല പാര്‍വതി പറഞ്ഞു.