February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

തമിഴ്‌നാട്ടില്‍ ‘ജെല്ലിക്കെട്ടി’ലും ‘മഞ്ഞുവിരട്ടി’ലും ഏഴു മരണം; നൂറു കണക്കിനു പേര്‍ക്ക് പരിക്ക്

1 min read
SHARE
പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടു.കാണികളില്‍പ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്.
വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയില്‍ പരിപാടിക്കിടെ ഒരു കാളയും ശിവഗംഗയിലെ സിറവയല്‍ മഞ്ഞുവിരട്ടില്‍ മറ്റൊരു കാളയും ചത്തതായി പൊലീസ് പറഞ്ഞു. സിറവയലിലെ ‘മഞ്ഞുവിരട്ടില്‍’ പങ്കെടുക്കാൻ കാളയെ കൊണ്ടുവന്ന ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജയും ജെല്ലിക്കെട്ടിനിടെ കിണറ്റില്‍ വീണ കാളയും ജീവൻ വെടിഞ്ഞു. കാളയെ പിടിക്കാൻ കിണറ്റില്‍ ചാടിയ രാജയും കാളയും മുങ്ങിമരിക്കുകയായിരന്നു. 150 ചൂണ്ടക്കാരും 250 കാളകളും പങ്കെടുത്ത മഞ്ഞുവിരട്ടില്‍ 130ഓളം പേർക്ക് പരിക്കേറ്റു. നാണയങ്ങള്‍ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്ബില്‍ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാള്‍ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിന്തുടരുക എന്നർഥം വരുന്ന ‘മഞ്ഞുവിരട്ട്‌’ എന്ന പ്രാദേശിക പദമാണ്‌ ഗ്രാമവാസികള്‍ ഉപയോഗിക്കുന്നത്‌.