October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

സന്തോഷത്തോടെ ഫോട്ടോ എടുക്കുമ്പോൾ കരുതിക്കാണില്ല അത് അവരൊത്തുള്ള അവസാന നിമിഷമാണെന്ന്; ഭാര്യയുടെ ഫോട്ടോയെടുക്കുമ്പോൾ ഭർത്താവിന് ​ദാരുണാന്ത്യം.

SHARE

അവരൊത്ത് ഒരുമിച്ച് യാത്ര ചെയ്ത് വരുകയായിരുന്നു. ദുർ​ഗം ചെറുവു കേബിൾ ബ്രിഡ്ജെത്തിയപ്പോൾ ഭാര്യയ്ക്കാ​ഗ്രഹം ഒരു ഫോട്ടോയെടുക്കണം. എന്നാൽ അപ്പൊ കരുതിക്കാണില്ല തൻ്റെ പ്രിയതമൻ തനിക്ക് വേണ്ടി പകർത്തുന്നത് അയാളുടെ ജീവിതത്തിലെ അവസാന ചിത്രമാണെന്ന്.

ചീറിപ്പാഞ്ഞ് വന്ന ഒരു ബെൻസ് കാർ അവരുടെ ജീവിതം മാറ്റിമറിച്ചു. ഇത് ഇന്നലെ ഹൈദരാബാദിൽ നടന്നതാണ്. ഭാ​ര്യയുടെ ഫോട്ടോയെടുക്കാൻ നിന്ന മുപ്പത്തിരണ്ട് കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ശ്യാംരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെം​ഗളൂരുവിലെ ഒരു സ്ഥാപനത്തിൻ്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും ഇപ്പോൾ ഉപയോ​ഗിക്കുന്നത് ഹൈദരാബാദ് സ്വ​ദേശിയാണെന്നും പൊലീസ് പറഞ്ഞു.ശ്യാം രാജിനെ ഇടിച്ച് നിർത്താതെ പോയ കാർ ഓടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സി സി ടി വി ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഓവർ സ്പീഡാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫൂട്പാത്തിലൂടെ കയറിയിറങ്ങിയാണ് വാഹനം യുവാവിനെ ഇടിച്ച് തെറിപ്പിച്ചതെന്നും കണ്ടുനിന്നവർ പറയുന്നു.