October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

മാർച്ച്‌ നടത്തി.

SHARE

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി. ഡി. എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി . മാർച്ച് പൊലീസ് തടഞ്ഞു. തുടർന്നു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് അഞ്ചരക്കണ്ടിയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
നവോത്ഥാന കേരളത്തിന്‌ നല്ലതാണോ ഇത്തരം പ്രവണതകൾ എന്നും അദ്ദേഹം ചോദിച്ചു.
പോലീസ് യഥാർത്ഥ പ്രതികൾക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് എ സനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു
സി അഖിൽ കെ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു