June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 10, 2026

ഷി​ഗെല്ല: വ്യക്തതയില്ലാതെ ആരോ​ഗ്യ വകുപ്പ്; മന്ത്രി പറഞ്ഞത് 38 കുട്ടികളെന്ന്, ചികിത്സിയിൽ 58 കുട്ടികൾ

SHARE

സംംസ്ഥാനത്ത് ഷി​ഗല്ല പടർന്നു പിടിക്കുന്ന സ്ഥിതിയാണ്. വയനാട്ടിൽ നിരവധിപേർക്ക് ഇതിനോടകം ഷി​ഗല്ല രോ​ഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. എന്നാൽ പ്രതിരേധവുമായി ബന്ധപ്പെട്ടോ മറ്റ് നടപടികളിലോ യാതൊരു വ്യക്തതയുമില്ലാതെ മുന്നോട്ട് പോകുകയാണ് കേരളത്തിലെ യു ഡി എഫ് സർക്കാർ. കണക്കുകളിൽ പോലും ആരോ​ഗ്യ മന്ത്രിക്കോ മറ്റുള്ളവർക്കോ യാതൊരു വ്യക്തകയുമില്ല. ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ പറഞ്ഞത് ഷി​ഗല്ലയുടേതിന് സമാനമായ ലക്ഷമങ്ങളുമായി 38 കുട്ടികൾ ചികിത്സയിലാണെന്നാണ്. എന്നാൽ യഥാർഥത്തിൽ 58 പേരാണ് വയനാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലിരിക്കുന്നത്. ഇവർക്കെല്ലാം ഷി​ഗല്ലയുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഉള്ളത്. എന്നാൽ ഇതൊന്നും ആരോ​ഗ്യ മന്ത്രിയോ ആരോ​ഗ്യ വകുപ്പോ സർക്കാരോ അറിഞ്ഞിട്ടില്ല. മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തതും രോഗങ്ങൾ ഉണ്ടാവാൻ കാരണമായെന്ന് മന്ത്രി വാദം ഉന്നയിച്ചിരുന്നു. പ്രധാനമായും ഭക്ഷണത്തിലൂടേയും മലിന ജനത്തിലൂടേയുമാണ് ഷി​ഗെല്ല വ്യാപനം നടക്കുക. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് രോ​ഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.