August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 5, 2026

ഷൈനിനെ വേട്ടയാടുന്നു, വിൻ സിയും കുടുംബവുമായി ചെറുപ്പം മുതലേ ബന്ധം’; വെളിപ്പെടുത്തലുമായി ഷൈൻ്റെ കുടുംബം

SHARE

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഷൈനിൻ്റെ കുടുംബം. ഷൈൻ ടോം ചാക്കോയെ പത്തുകൊല്ലമായി വേട്ടയാടുകയാണെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം.പത്ത് വർഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിൻ സിയുമായും വിൻ സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലായെന്നും ഷൈനിൻ്റെ കുടുംബം പറയുന്നു.വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലായെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം വെളിപ്പെടുത്തി. വിഷയത്തെ പറ്റി ക്യാമറയ്ക്ക് മുൻപിൽ സംസാരിക്കാൻ താത്പര്യമില്ലായെന്നും കുടുംബം അറിയിച്ചു.