June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

ആരോഗ്യനിലയിൽ നേരിയ പുരോഗതി; ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി

SHARE

വർക്കല ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. തീവ്ര പരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീക്കുട്ടി സ്വന്തം നിലയിൽ ശ്വാസമെടുക്കാൻ തുടങ്ങിയതായും ആശുപത്രി അറിയിച്ചു. സമയമെടുത്ത് മാത്രമേ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകൂ എന്നും ഡോക്ടർമാർ അറിയിച്ചു.