January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 5, 2026

എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ മധുര സംഗീതവുമായി മലയാളത്തിൽ.

SHARE

 

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമസംഗീതരംഗത്തേക്ക്കടന്നുവരുന്നു.കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് ടൈറ്റിൽ സോങ്ങും,പശ്ചാത്തല സംഗീതവും ഒരുക്കിക്കൊണ്ടാണ് എസ്.പി. ഗോപാൽ വെങ്കിടേഷ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിതാവിനെപ്പോലെ തന്നെ മകനും കഴിവ് തെളിയിച്ചു എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ അഭിപ്രായപ്പെട്ടത്.
വയലാർ ശരത്ചന്ദ്ര വർമ്മ, മുരുകൻ കാട്ടാക്കട , ശ്രീകുമാർ ഇടപ്പോൾ എന്നിവരാണ് ഗാനരചയിതാക്കൾ .
മുരുകൻ കാട്ടാക്കടയുടെ വരികൾക്കാണ് എസ്.പി. ഗോപാൽ സംഗീതം നൽകിയിരിക്കുന്നത്.മറ്റ് ഗാനങ്ങളുടെ സംഗീതം അജയ് രവി ഒരുക്കുന്നു.

പട്ടാപ്പകൽ നഗരത്തിൽ നടന്ന ആറ് കൊലപാതകങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കാൻ അവസരം ലഭിച്ചതിൽ എസ്.പി. ഗോപാൽ നന്ദി അറിയിച്ചു.2026 ജനുവരി അവസാനത്തോടെ ചിത്രം തീയറ്ററിലെത്താൻ ഒരുങ്ങുന്നു.

അജാസ്, സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, ജയലാൽ, പ്രജീവ്, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു.

നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പളളി കൃഷ്ണൻ കുട്ടി നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന കാലം പറഞ്ഞ കഥ,പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. ക്യാമറ – വിനോദ് ജി.മധു, എഡിറ്റിംഗ് – കണ്ണൻ, ജോജി,ആലാപനം -സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ്, ഗാന രചന -വയലാർ ശരത്ചന്ദ്രവർമ്മ,ശ്രീകുമാർ ഇടപ്പോൺ,സംഗീതം –
അജയ് രവി, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം- കിരൺ മാസ്റ്റർ, ആർട്ട് – സന്തോഷ് പാപ്പനംകോട്, മേക്കപ്പ് – സുധീഷ് നാരായൻ, പി.ആർ.ഒ – അയ്മനം സാജൻ.
ചിത്രം ജനുവരി മാസം തീയേറ്ററിലെത്തും.