August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

SHARE

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ മേദാന്ത ആശുപത്രിയിലാണ് ശസ്ത്രക്രിയ്ക്കായി എത്തിച്ചത്. മൈനർ ശസ്ത്രക്രിയക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് നേതാക്കൾ അറിയിച്ചത്.കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകളിലടക്കം ഇന്നലെ അവർ ഭാഗമായെന്നാണ് ലഭിക്കുന്ന വിവരം. സാധാരണ അണുബാധയ്ക്ക് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടാറുള്ളത്. എന്നാൽ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്ക് ഒപ്പം ചില പരിശോധനകൾ കൂടി ഇവിടെ വെച്ച് നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കൾ അറിയിക്കുന്നു.