പന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനെന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറി
1 min readപന്തളം സഹകരണ ബാങ്കിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചത് ജീവനക്കാരനായ അർജുൻ പ്രമോദ് എന്ന് സിപിഐഎം പന്തളം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. അർജുൻ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നിർദ്ദേശിച്ചതായും ഏരിയ സെക്രട്ടറി ജ്യോതിലാൽ വെളിപ്പെടുത്തി. ബാങ്കിൽനിന്ന് സ്വർണ്ണം മോഷണം പോയിട്ടില്ല എന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞതിന് പിന്നാലെയാണ് മോഷണം നടന്ന വിവരം പാർട്ടി ഏരിയ സെക്രട്ടറി സ്ഥിരീകരിച്ചത്.മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെക്കാൻ ജീവനക്കാരന്റെ കുടുംബത്തോട് നിർദ്ദേശം നൽകി എന്ന് ജ്യോതിലാൽപറഞ്ഞു. മോഷണം പോയ സ്വർണത്തിന് പകരം സ്വർണം കൊണ്ടുവന്നു എന്നും അദ്ദേഹം പറഞ്ഞു.