September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

താരങ്ങളുടെ പ്രതിഫലം 2100 കോടി രൂപ; 8500 കോടി രൂപയ്ക്ക് ഒരുങ്ങുന്നു ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ

SHARE

ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നു. ഏറ്റവും ചെലവേറിയ സിനിമകൾ ഒരുങ്ങുന്ന ഹോളിവുഡിൽ നിന്ന് തന്നെയാണ് ഇത്തവണയും ചെലവേറിയ സിനിമ ഒരുങ്ങുന്നത്. 1 ബില്യൺ യുഎസ് ഡോളർ (ഏകദേശം 8581 കോടി രൂപ) നാണ് സിനിമ ഒരുങ്ങുന്നത്.

മാർവെലിന്റെ അവഞ്ചേഴ്സ് ഡൂംസ് ഡേയാണ് ഏറ്റവും ചെലവേറിയ സിനിമ എന്ന നിലയിൽ ഒരുങ്ങുന്നത്. കൊളൈഡറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 8 മില്യണ്‍ ഡോളര്‍ (6869 കോടി രൂപ) ആണ് പ്രി പ്രൊഡക്ഷൻ വർക്കുകൾക്ക് മാർവൽ ചെലവാക്കിയിരിക്കുന്നത്. തണ്ടർബോൾട്ട്സാണ് മാർവലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായം നേടിയെങ്കിലും സിനിമ സാമ്പത്തിക ലാഭം നേടിയിരുന്നില്ല.റോബർട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡും ആയി മാർവലിലേക്ക് തിരിച്ചെത്തുന്നു എന്നത് കൊണ്ട്, അവഞ്ചേഴ്സ് ഡൂംസ് ഡേ മാർവൽ ആരാധകർ വളരെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ്.

ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി കണക്കാക്കപ്പെടുന്ന സ്റ്റാര്‍ വാര്‍സ് എപ്പിസോഡ് 9നേക്കാൾ കൂടുതൽ ബജറ്റിലാണ് ഡൂംസ് ഡേ ഒരുങ്ങുന്നത്.