മൂന്നാറില്‍ തെരുവ് നായ ആക്രമണം; 6 വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

1 min read
SHARE

മൂന്നാറില്‍ തെരുവ് നായ ആക്രമണം. ദേവികുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ദേവികുളം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സ നേടി.

ഇന്നലെ വൈകുന്നേരം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയും തെരുവുനായ ആക്രമിച്ചിരുന്നു. പഞ്ചായത്ത് വെറ്റിനറി ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി നായയെ പിടികൂടാനുള്ള ശ്രമത്തിലാണ്.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലും തെരുവ് നായ ആക്രമണമുണ്ടായിരുന്നു. കണ്ണൂർ നഗരത്തിൽ രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 75 പേർക്കായിരുന്നു.