ഇന്ത്യ കണ്ട എക്കാലത്തെയും ധീരനായ സ്വാതന്ത്ര്യസമര പോരാളി; നേതാജി സുഭാഷ് ചന്ദ്രബോസ് 128-ാം ജന്മവാർഷിക ദിനം
1 min read

ഇന്ത്യ കണ്ട എക്കാലത്തെയും ധീരനായ സ്വാതന്ത്രസമര പോരാളി. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്‍റെ പോരാട്ടത്തിൻ്റെ ചരിത്രം ഇന്ത്യൻ ജനതയുടെ മനസിൽ എന്നും അവിസ്മരണീയമായി നിലനിൽക്കുന്ന അധ്യായമാണ്. 127 വര്‍ഷം മുമ്പ് (1897 ജനുവരി 23) ഇതേ ദിവസമായിരുന്നു ആ ധീരദേശാഭിമാനി ഒറീസയിലെ കട്ടക്കിൽ ജനിച്ചത്.
ബ്രിട്ടീഷ് ആധിപത്യത്തിനെ ഉശിരുകൊണ്ടും ഉൾക്കരുത്തു കൊണ്ടും ധീരമായി നേരിട്ട സുഭാഷ് ചന്ദ്രബോസിന്റെ ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന ആഹ്വാനം, ഇന്ത്യൻ യുവത്വത്തിന്റെ മനസിൽ സ്വാതന്ത്ര്യം നേടാനുള്ള തൃഷ്ണ വളർത്തുകയുണ്ടായി.
കാര്യമായി ഞാൻ കരുതുന്നില്ല. അതു മനുഷ്യനെ തരംതാഴ്ത്തുകയും ലക്ഷ്യത്തെ വൃണപ്പെടുത്തുകയും ചെയ്യും’ എന്ന് പറഞ്ഞ സുഭാഷ് ചന്ദ്ര ബോസ്. ബ്രിട്ടീഷ് വൈസ്രോയിമാരുടെയും ഗവർണർ ജനറലുമാരുടെയും കുത്തഴിഞ്ഞ ഭരണസംവിധാനങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അവർ നിർമിച്ച കരാറുകൾ പിച്ചിച്ചീന്തി അതിന് മുകളിൽ കൊടി നാട്ടുകയും ചെയ്തു.
സായുധപ്പോരാട്ടത്തിലൂടെ തന്‍റെ രാജ്യം സ്വാതന്ത്രം പിടിച്ചുവാങ്ങണമെന്ന നിലപാടിൽ ഉറച്ചുനിന്ന ബോസ്. അദ്ദേഹത്തിന്റെ നിലപാടുകൾ കൊണ്ട് കോൺഗ്രസിന്‍റെ മിതവാദികളിൽ നിന്നും അകന്നുനിന്നു.
ഗാന്ധിജിയുടെ പല അഹിംസാത്മക നടപടികളെ രൂക്ഷമായി വിമർക്കാനും സുഭാഷ് ചന്ദ്ര ബോസ് മടി കാണിച്ചില്ല. ഗാന്ധിജിയുടെ എതിർപ്പുണ്ടായിട്ടും കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ സ്വീകാര്യതയെ വെളിപ്പെടുത്തുന്നതാണ്. സിവിൽ നിയമ ലംഘന പ്രഖ്യാപനം പിൻവലിച്ചപ്പോൾ പരാജയത്തിന്റെ ഏറ്റുപറച്ചിലെന്നാണ് ബോസ് അതിനെ വിശേഷിപ്പിച്ചത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്തുള്ള വലതു ചിന്താഗതികളെ എതിർത്തുകൊണ്ട് ഉല്പതിഷ്ണുവായ നേതാവ് എന്ന പേരെടുത്ത നേതാജി എപ്പോഴും ഇടതുപക്ഷ സോഷ്യലിസ്റ്റായിരുന്നു. കോൺഗ്രസിനകത്ത് ഒരു ഇടതുപക്ഷ വിപ്ലവം നടക്കണമെന്നും കോൺഗ്രസ് സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ട പാർട്ടി ആയി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
രാജ്യത്തിനു സ്വാതന്ത്ര്യം നേടി കൊടുക്കണം എന്ന് അതിയായി ആഗ്രഹിച്ച നേതാജി സ്വാതന്ത്ര്യ സമരത്തിനിടെ 11 തവണ ജയില്‍ വാസം അനുഭവിച്ചപ്പോഴും തോറ്റു കൊടുക്കുവാൻ തയ്യാറായില്ല. ഒരിക്കൽ സ്വാതന്ത്ര്യം നമ്മെ തേടി വരും എന്ന് ഉറക്കെവിളിച്ചുപറഞ്ഞു.
“കർഷകരും, തൊഴിലാളികളും ഉൾപ്പെടെയുള്ള ബഹുജനത്തിൻ്റെ താല്പര്യങ്ങളാണ്, സംരക്ഷിക്കേണ്ടത്” എന്ന് അദ്ദേഹം ഇന്ത്യൻ സ്ട്രഗിൾ
ആ പുസ്തകത്തിൽ അസന്നിഗ്ധമായി പറയുന്നു. അങ്ങനെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉജ്ജ്വലമായ ഒരു പോരാട്ടത്തിൻ്റെ ചരിത്രം രചിച്ചിട്ടാണ് അദ്ദേഹം കടന്നു പോയത്. ആ ചരിത്രം ഇവിടത്തെ വർഗീയ ശക്തികൾക്ക് ധനാത്മകമായ യാതൊരു പങ്കുമില്ലാത്ത ദേശീയ പ്രസ്ഥാനത്തിൻ്റെ ചരിത്രം കൂടിയാണ്.രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ പോലും ബലി നല്‍കാന്‍ തയ്യാറായ ദേശസ്നേഹിയുടെ, മറ്റ് സ്വാതന്ത്ര സമര സേനാനികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു വഴികൾ സ്വീകരിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഐതിഹാസികമായ ജീവിതത്തിന്റെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിനെതിരെ സ്വന്തമായി സൈന്യം രൂപീകരിച്ച പോരാളിയുടെ ജീവിതം സ്മരിക്കപ്പെടുകയാണ് ഇന്ന്.
