October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ കൊലപാതകത്തിന് കാരണം മമതാ ബാനര്‍ജിയെ തോല്‍പ്പിച്ചിതിലെ പക’; സുവേന്ദു അധികാരി.

SHARE

തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമ പരമ്പരകളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബംഗാള്‍. ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ സ്റ്റാഫ്. രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് രണ്ട് ബൈക്കുകള്‍ എത്തിയവര്‍ വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടു.തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ കൊലപാതകത്തിന് കാരണം മമതാ ബാനര്‍ജിയെ താന്‍ തോല്‍പ്പിച്ചിതിലെ പകയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. സംഭവത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കൊല്‍ക്കത്തയ്ക്കടുത്ത് പാനിഹട്ടിയില്‍ ബോബ് സ്‌ഫോടനത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലം ഉള്ള മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കാറും പിടിച്ചെടുത്തു. ഓസ്ട്രിയന്‍ നിര്‍മ്മിത ചെറു പിസ്റ്റളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി ആരോപിച്ചു. കൊലപാതകത്തെ അപലപിച്ച തൃണമൂല്‍ തിരഞ്ഞെടുപ്പ് കാലത്തെ കൊലപാതകങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ കൊലപാതകം നടന്ന് രണ്ട് മണിക്കൂരിനകമാണ് പാനിഹട്ടിയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. ആര്‍ജികര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട അഭയയുടെ അമ്മയും നിയുക്ത ബിജെപി എംഎല്‍എ രാത്‌നം ദേബ്‌നാഥിന്‍െ വസതിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

അതേസമയം, ബംഗാളിലെ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. മറ്റന്നാളാണ് സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന മമതാ ബാനര്‍ജിയുടെ ആരോപണത്തിന് പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ് ഇന്ന് കൊല്‍ക്കത്തയില്‍ എത്തി.