തലശ്ശേരി തിരുവങ്ങാട് വെച്ച് ഗാന്ധി സ്മൃതി സംഗമം ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും
1 min read

1924 ഡിസംബർ -26ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ബെൽഗാം കോൺഗ്രസ് സമ്മേളനത്തിൽ വെച്ചാണ് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിന്റെ നൂറാം വാർഷിക ദിനമായ ഡിസംബർ 26 ന് രാജ്യമെങ്ങും ആഘോഷ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് കോൺഗ്രസ് പ്രസ്ഥാനം. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (വ്യാഴം ) രാവിലെ 9:30 മണിക്ക് മഹാത്മജിയുടെ പാദസ്പർശത്താൽ ധന്യമായ തലശ്ശേരി തിരുവങ്ങാട് എടവലത്ത് വീട്ടിൽ (തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം സമീപം- ടെലി ഹോസ്പിറ്റൽ പിറകുവശം) വെച്ച് ഗാന്ധി സ്മൃതി സംഗമം നടക്കുന്നതാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു. ഗാന്ധി സ്മൃതി സംഗമം പ്രശസ്ത ചെറു കഥാകൃത്ത് ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. കെ പിസി സി വർക്കിങ് പ്രസിഡണ്ട് ടി സിദ്ധീഖ് എം എൽ എ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. സ്‌മൃതി സംഗമത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നതാണെന്ന് മാർട്ടിൻ ജോർജ്ജ് അറിയിച്ചു.
