September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 8, 2024

ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടത് കണ്ണൂരിലെത്തിയപ്പോൾ

1 min read
SHARE

കണ്ണൂർ : ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു. രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് ഒപ്പം യാത്രചെയ്യുന്നയാൾ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.