September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

ടെസ്റ്റ് ക്യാപ് ​#269 ഇനിയില്ല ‘കോലി യുഗം അവസാനിക്കുന്നു, പക്ഷേ പാരമ്പര്യം എന്നും നിലനിൽക്കും’; ആശംസയുമായി ബിസിസിഐ

SHARE

ടെസ്റ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ആശംസയുമായി ബിസിസിഐ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.കോലി യുഗം അവസാനിക്കുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യം എന്നുംനിലനില്‍ക്കും’ ബിസിസിഐ എക്‌സിൽ കുറിച്ചു. എല്ലാം കൊണ്ടും ഇന്ത്യൻ ക്രിക്കറ്റിനും ക്രിക്കറ്റിനും തീരാ നഷ്ടമാണെന്നും എന്നാൽ യുവ തലമുറയ്ക്ക് അവസരം കൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്നും മറ്റൊരു പോസ്റ്റിൽ ബിസിസിഐ കുറിച്ചു.