September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

തിരച്ചിലിനൊടുവിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ അമൽ ജോമോന്റെ മൃതദേഹം കണ്ടെത്തി

SHARE

മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ അമൽ ജോമോന്റെ മൃതദേഹം കണ്ടെത്തി. കളരിയാമാക്കൽ ചെക്കഡാമിന് മുകൾ ഭാഗത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.ഇടുക്കി അടിമാലി ജോമോൻ ജോസഫിന്റെ മകൻ ആണ് അമൽ .
ശനിയാഴ്ച്ച വൈകിട്ടാണ് മുണ്ടക്കയം പെരുവന്താനം  സ്വദേശി ആബിന്‍ ജോസഫും, അടിമാലി സ്വദേശി അമൽ ജോമോനും മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുവന്താനം സ്വദേശി ആബിന്‍ ജോസഫിന്റെ മൃതദേഹം ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയിരുന്നു. അമൽ ജോമോനായുള്ള തിരച്ചിലിനൊടുവിൽ മൂന്നാം ദിനം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തിൽപെട്ട ഇവർ. വിദ്യാര്‍ഥിക‍ളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചില്‍ ആരംഭിച്ചിരുന്നു.