സർവകലാശാലകളിൽ സംഘപരിവാർ വക്താക്കളെ നിറയ്ക്കുമ്പോൾ വാ തുറക്കാത്ത മുഖ്യമന്ത്രിയാണ് കുട്ടികൾ ചോദ്യം ഉന്നയിച്ചപ്പോൾ ക്ഷുഭിതപ്രതികരണത്തിന് ഇറങ്ങിയത്: പി രാ‍ജീവ്

SHARE

കേരളത്തിലെ സർവകലാശാലകളിൽ സംഘപരിവാർ വക്താക്കളെ നിറയ്ക്കുമ്പോൾ വാ തുറക്കാത്ത മുഖ്യമന്ത്രിയാണ് കുട്ടികൾ മന്ത്രിയോട് ചോദ്യം ഉന്നയിച്ചപ്പോൾ ക്ഷുഭിതപ്രതികരണത്തിന് ഇറങ്ങിയതെന്ന് പി രാ‍ജീവ്. ചോദ്യം ചോദിച്ചവരെ വെറുതെവിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഡൽഹിയിലെ രാംലീല മൈതാനത്തിലേക്കാണോ അതോ മോദി ബ്രിഗ്രേഡിലേക്കാണോ യാത്ര തിരിക്കുന്നതെന്നും പി രാ‍ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം. കോൺവെക്കേഷൻ വേദിയിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. മന്ത്രി ഇറങ്ങിപ്പോയാലും മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായ നഫീസത്തുല്‍ മിസ്രിയ ചോദിച്ച ചോദ്യങ്ങൾ തുടരുക തന്നെ ചെയ്യും. ചോദ്യങ്ങൾ പ്രസക്തമായതുകൊണ്ടാണ് കേരള ഹൈക്കോടതി ,സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. മന്ത്രിസഭയിലെ സഹപ്രവർത്തകനെ യുവമോർച്ച വഴിയിൽ തടഞ്ഞത് ഇത്രയും നാളായിട്ടും അറിഞ്ഞമട്ടില്ലാത്ത മുഖ്യമന്ത്രിയാണെന്നും പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ചോദ്യം ചോദിച്ചവരെ വെറുതെവിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഡൽഹിയിലെ രാംലീല മൈതാനത്തിലേക്കാണോ അതോ മോദി ബ്രിഗ്രേഡിലേക്കാണോ യാത്ര തിരിക്കുന്നത്? കോൺവെക്കേഷൻ വേദിയിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചതാണത്രെ ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ബിരുദദാനത്തിന് ചാൻസലറായ ചീഫ് ജസ്റ്റിസ് വന്നാൽ തങ്ങൾ ബഹിഷ്കരിക്കുമെന്ന് പറഞ്ഞ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ എൻറോൾ ചെയ്യിക്കില്ലെന്ന് സതീശൻ മോഡൽ ഭീഷണി മുഴക്കിയ ബാർകൗൺസിൽ ചെയർമാനെ താക്കീത് ചെയ്യാൻ ചീഫ് ജസ്റ്റിസ് തന്നെ തയ്യാറാകേണ്ടിവന്നതൊന്നും ഇവർ അറിയുന്നില്ലേ? വിദ്യാർത്ഥികൾ ചോദ്യം ചോദിക്കുമ്പോൾ അവരെ ശിക്ഷിക്കുന്നത് ഭരണഘടന വിരുദ്ധമാണന്ന് പ്രഖ്യാപിച്ചത് സുപ്രീംകോടതി ജഡ്ജി ഉജയ് ഭൂയാലാണ്. മന്ത്രി ഇറങ്ങിപ്പോയാലും മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായ നഫീസത്തുല്‍ മിസ്രിയ ചോദിച്ച ചോദ്യങ്ങൾ തുടരുക തന്നെ ചെയ്യും. ആ ചോദ്യങ്ങൾ പ്രസക്തമായതുകൊണ്ടാണ് കേരള ഹൈക്കോടതി ,സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ചാൻസലറും വൈസ്ചാൻസലറും കള്ളം പറഞ്ഞാണ് കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തതും കേസിൽപ്പെടുത്തിയതെന്നും തെളിവ് സഹിതം എല്ലാ മാധ്യമങ്ങളും ഒരേ പോലെ റിപ്പോർട്ട് ചെയ്തിട്ടും വിദ്യാഭ്യസ മന്ത്രിയും അഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും സംഘിനുണ ഉപ്പുകൂട്ടാതെ വിഴുങ്ങി വിദ്യാർത്ഥി വേട്ട നടത്തുകയാണ് ചെയ്തത്. മന്ത്രിയോട് കുട്ടികൾ ചോദ്യം ഉന്നയിച്ചപ്പോൾ ക്ഷുഭിതപ്രതികരണത്തിന് ഇറങ്ങിയ മുഖ്യമന്ത്രി, തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകനെ യുവമോർച്ച വഴിയിൽ തടഞ്ഞ് ഓട്ടോറിക്ഷയിൽപോലും കയറാൻ അനുവദിക്കാതെ തെരുവിലൂടെ നടത്തിയത് ഇത്രയും നാളായിട്ടും അറിഞ്ഞമട്ടില്ല. ഞങ്ങളുടെ മോർച്ച ഞങ്ങളെ തടഞ്ഞാൽ നിങ്ങൾക്കെന്താ എന്നതാണ് മുസ്ലിംലിഗിന്റെ നിലപാടും. മന്ത്രിസഭയുടെ ശുപാർശക്ക് പകരം ഇതേ യുവമോർച്ചയുടെ പരാതി ആധാരമാക്കി രാഷ്ട്രപതിക്ക് ഗവർണ്ണർ കത്തയച്ചതിനെതിരെ കമാന്നൊരക്ഷരം ഇതുവരെയും മുഖ്യമന്ത്രി ഉരിയാടിയിട്ടില്ല. സർക്കാർ അറിയാതെ വൈസ് ചാൻസലർമാരെ നിയമിക്കുമ്പോഴും അക്കാദമിക് കൗൺസിലിലും സംഘപരിവാർ വക്താക്കളെകൊണ്ട് നിറക്കുമ്പോഴും മർമ്മരംപോലെയെങ്കിലും ഉരിയാടാൻ വാ തുറക്കാത്ത മുഖ്യമന്ത്രിയാണ് എസ് എഫ്ഐക്കെതിരെ ഉറഞ്ഞുതുള്ളിയത്. കേന്ദ്രഭരണത്തിനായി ഇതെല്ലാം ചെയ്ത ഗവർണ്ണറെ മിനിറ്റുകൾ നീണ്ട സ്‌നേഹാശ്ലേഷത്തിലൂടെ നൽകിയ യാത്രയയ്യപ്പ് മതനിരപേക്ഷ കേരളം കണ്ട ഏറ്റവും മോശം രാഷ്‌ട്രീയ അശ്ലീലമായിരുന്നു.
പ്രത്യക്ഷത്തിൽതന്നെ ബിജെപിക്കായി എന്തുംചെയ്യാൻ മടിക്കാത്ത കേരളത്തിലെ യുഡിഎഫിനെ സൂക്ഷിക്കേണ്ടത് ഡൽഹിയിലെ വിശാല കൂട്ടായ്മയുടെ ഉത്തരവാദിത്തമായി മാറി. സൂക്ഷിക്കുക,