October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 14, 2026

ED വിഷയത്തിൽ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കുന്നത്; കേരളത്തിലും എതിർക്കുന്നവരെ ED വേട്ടയാടുന്നു; മനീഷ് സിസോദിയ

SHARE

ഇഡി വിഷയത്തിൽ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കുന്നതെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. ഇ ഡി സമഗ്രമേഖലകളേയും സാമൂഹ്യ അന്തരീക്ഷത്തെയും തകർക്കുകയാണ്. ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കണമെങ്കിൽ ഇഡിയും ഇലക്ഷൻ കമ്മീഷനും വേണമെന്നും ഡൽഹി മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു. ഇഡി രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.പ്രതിപക്ഷത്തെ നേരിടാൻ ഇഡി കേസുകളെ ഉപയോഗിക്കുന്നുവെന്ന് മനീഷ് സിസോദിയ ആരോപിച്ചു. പിന്നണിയിൽ ഗൂഢാലോചന ഉണ്ട്. കോൺ​ഗ്രസ് പരാതിയിൽ ബിജെപി വേട്ടയാടിയ കഥ വിവരിച്ചായിരുന്നു സിസോദിയയുടെ വിമർശനം. മകന്റെ പുസ്തകങ്ങളും വീട്ടിലെ അലമാരയും വരെ വാരിവലിച്ചിട്ട് റെയ്ഡ് നടന്നു. എത്ര എംഎൽഎമാരെ കൂടേ കൊണ്ട് വരും എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യമെന്ന് അദേഹം ആരോപിച്ചു.ഇഡി തിരഞ്ഞെടുപ്പ് കലണ്ടർ തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്ന് മനീഷ് സിസോദിയ പറഞ്ഞു. ബിജെപി അല്ലാത്ത സർക്കാരുകൾക്ക് ജനക്ഷേമ പദ്ധതികൾ പോലും നടത്താനാകുന്നില്ല. എല്ലാ പദ്ധതികളേയും ഇഡി അനാവശ്യ കേസുകളിൽ കുരുക്കുകയാണ്. കേരളത്തിലും എതിർക്കുന്നവരെ ഇഡിവേട്ടയാടുകയാണെന്നും ഇഡി സമഗ്രമേഖലകളേയും സാമൂഹ്യ അന്തരീക്ഷത്തെയും തകർക്കുകയാണെന്നും മനീഷ് സിസോദിയ പറഞ്ഞു.