August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

വിമാനം ലാൻഡ് ചെയ്‌ത ഉടൻ പൈലറ്റ് മരിച്ചു

SHARE
ന്യൂഡൽഹി‣ ശ്രീനഗർ-ഡൽഹി എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് മരിച്ചു. എയർ ഇന്ത്യയിലെ പൈലറ്റ് അർമാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡൽഹി ഇന്ദിര ഗാന്ധി വിമാന താവളത്തിലാണ് സംഭവം.വിമാനത്തിന് ഉള്ളിൽ വച്ച് ഛർദിച്ച അർമാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.
അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി.ഈ സമയത്ത് ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമുണ്ട്. അർമാന്റെ നഷ്ടം നേരിടാൻ ആവശ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.