August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

ഇരിട്ടി നഗരസഭയിൽ സ്വച്ഛത ഹി സേവ, ശുചിത്വേത്സവം 2025 ക്യാമ്പയിനുകൾക്ക് തുടക്കമായി.

SHARE

 

ഇരിട്ടി നഗരസഭ സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾ ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് ആരംഭം കുറിച്ചു. നഗരസഭയിൽ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ഉദ്ഘാടനവും ലോഗോ പ്രകാശനവും ചെയ്തു. സെക്രട്ടറി ഇൻ ചാർജ്‌ ശ്രീമതി നിഷ P V ,ക്ലീൻ സിറ്റി മാനേജർ ശ്രീ കെ വി രാജീവൻ തുടങ്ങിയവർ ക്യാമ്പയിൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ,RWA പ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു. സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലെ 5 ഘടകങ്ങളായ ക്ലീൻലിനെസ്സ് ടാർജെറ്റ് യൂണിറ്റ്, പൊതു സ്ഥലങ്ങളിലെ ശുചിത്വം, സഫായി മിത്ര സുരക്ഷ ശിവിർ, ക്ലീൻ ഗ്രീൻ ഉത്സവ്, അഡ്വക്കസി ഫോർ സ്വച്ഛത തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. ക്ലീൻലിനെസ്സ് ടാർജറ്റ്‌ യൂണിറ്റുകൾ കണ്ടെത്തി മാപ് ചെയ്യുകയും അവയുടെ ശുചീകരണ പ്രവർത്തനങ്ങളും നഗരസഭ ഓഫിസും പരിസരവും ശുചീകരണം നടത്തിക്കൊണ്ട് ആരംഭിച്ചു. കൂടാതെ സെപ്തംബർ 25ന് എല്ലാ വാർഡുകളിലും 1 മണിക്കൂർ നീണ്ടു നിൽ ക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.