August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

പനമരത്ത് ജ്വല്ലറിയിലെ മോഷണം; പ്രതി പിടിയിൽ

SHARE
പനമരത്തെ കിലുക്കം എന്ന സ്ഥാപനത്തിൽ നിന്നും പാദസരം വാങ്ങാനെന്ന വ്യാജേന എത്തി 280 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തി കടന്ന് കളഞ്ഞ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സമാന രീതിയിൽ മോഷണങ്ങൾ നടത്തുന്ന മുക്കം സ്വദേശിയായ ജ്വല്ലറി പ്രകാശൻ എന്ന പ്രകാശൻ.പി (54) യെയാണ് പനമരം പോലീസ് ഇൻസ്പെക്ടർ എ അഷറഫ്,_ സബ് ഇൻസ്പെക്ടർ എം കെ റസാഖ്, സിപിഒ മാരായ ഷിഹാബ്, ഇബാഹിംകുട്ടി അനൂപ് എം രാജൻ എന്നിവർ ചേർന്ന് രാമനാട്ടുകരയിൽ വച്ച് ആഭരണങ്ങൾ സഹിതം കസ്റ്റഡിയിലെടുത്തത്.
ഇയാൾ രാമനാട്ടുകരയിൽ ലോഡ്‌ജിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കെ തിരെ കോഴിക്കോട് ജില്ലയിൽ സമാനരീതിയിൽ ഏഴോളം കേസുകളുണ്ട്.