September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

മോഷ്ടാവ് പിടിയിൽ

SHARE
പോക്കറ്റടി സംഘത്തിലെ പ്രധാനിയെ എറണാകുളത്ത് നിന്നും പൊക്കി കണ്ണൂർ എസ് പി സ്ക്വാഡും ചക്കരക്കൽ പോലീസും.പെരുമ്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് (58) എന്ന പി വി നിസാർ ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ജനുവരി 24ന് കണ്ണൂരിൽ സ്വകാര്യ ബസിൽ വച്ച് മാച്ചേരി സ്വദേശി പി പി പ്രദീപൻ (57) എന്നയാളുടെ ബാഗ് കീറി 61,190 രൂപ കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്.
ജില്ലാ പ്രൈവറ്റ് ബസ് ട്രാൻസ്പോർട്ട് കോപ്പറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജൻ്റായ പ്രദീപൻ പണം ബാങ്കിൽ അടക്കാൻ കൊണ്ട് പോകുമ്പോഴാണ് കവർന്നത്.കവർച്ചയെ തുടർന്ന് ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
പ്രതിക്കായി അന്വേഷണം നടത്തി വരുന്നതിനിടെ പള്ളുരുത്തിയിൽ ഉണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം അതീവ രഹസ്യമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദ്, എസിപി സ്ക്വാഡ് അംഗങ്ങളായ എസ്ഐ എം അജയൻ, ഷാജി, സ്നേഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You may have missed