September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! കഠിനാധ്വാനത്തിന്റെ മഷിക്കൂട്: ദിവ്യ എസ് അയ്യർ ഐ എ എസ്

SHARE

കണ്ണൂ‍ർ സിപിഐഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്. ഇൻസ്റ്റഗ്രാമിലാണ് ദിവ്യ എസ് അയ്യർ ഐ എ എസിന്റെ പോസ്റ്റ്.

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം. കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട് എന്നാണ് ദിവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഇന്ന് രാവിലെയാണ് പുതിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിനെ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.