August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

അംഗീകാരത്തിൻ്റെ ടൂറിസം, വിനോദ സഞ്ചാരത്തിലെ നൂതന പദ്ധതികൾക്കുള്ള ടിഒഎഫ് ടൈഗേഴ്സ് സാങ്ച്വറി ഏഷ്യ അവാർഡ് കേരളത്തിന്

SHARE

കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങളാണ് കേരളത്തെ തേടിയെത്തിയിരുന്നത്. ഇതിൻ്റെ തുടർച്ചയെന്നോണമാണ് പുതിയ അന്താരാഷ്ട്ര അംഗീകാരം. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതന പദ്ധതികൾക്കുള്ള അംഗീകാരമായാണ് ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരളത്തിന് നൽകിയിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ ഈ നേട്ടത്തിനു അർഹമാക്കിയത്. ദില്ലിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. കേരളത്തിൻ്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.