October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, അപമര്യാദയായി പെരുമാറി’; ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി.

SHARE

നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ദുരനുഭവം ഉണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറയുന്നു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നത് തനിക്ക് ബോധ്യമുണ്ടെന്നും യുവതി പറയുന്നു.